നിര്‍ണായക വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് വിട്ട് എന്‍സിപിയില്‍ ചേര്‍ന്ന പി.സി ചാക്കോ. കെ. സുധാകരന് ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് പുറത്തുവരുമെന്ന് പി.സി ചാക്കോ പറഞ്ഞു.
കെ. സുധാകരന് കോണ്‍ഗ്രസില്‍ തുടരാന്‍ താത്പര്യമില്ല. ഇക്കാര്യം തനിക്കറിയാം. കേരളത്തില്‍ നിന്ന് അര ഡസനോളം കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ട് ഉടന്‍ എന്‍സിപിയില്‍ ചേരുമെന്നും പി.സി ചാക്കോ വ്യക്തമാക്കി.

ഇന്നലെയാണ് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സാന്നിധ്യത്തില്‍ പി.സി ചാക്കോ എന്‍.സി.പിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസില്‍ നിന്നുള്ള അവഗണനയില്‍ പ്രതിഷേധിച്ചാണ് പി.സി ചാക്കോ കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ടത്.


