തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ പന്തളം നഗരസഭയില്‍ ബിജെപിക്ക് അട്ടിമറി ജയം. 33 വാര്‍ഡുകളുള്ള നഗരസഭയില്‍ 17 വാര്‍ഡുകളിലും വ്യക്തമായ ഭൂരിപക്ഷം നേടിയാണ് ബിജെപി നഗരസഭയുടെ ഭരണം പിടിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ 7 സീറ്റുകളിലായിരുന്നു ബിജെപി ജയിച്ചിരുന്നത്. ഇത്തവണ പത്ത് സീറ്റുകള്‍ കൂടി പന്തളത്ത് പിടിച്ചെടുത്തിരിക്കുകയാണ് ബിജെപി. ഫലം പ്രഖ്യാപിച്ച 26 വാര്‍ഡുകളിലെ 17 ഓളം സീറ്റുകളിലാണ് ബിജെപി വിജയം ഉറപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ തവണ എല്‍ഡിഎഫ് ഭരിച്ച മുനിസിപ്പാലിറ്റിയാണ് പന്തളം. മധ്യകേരളത്തില്‍ ബിജെപി സ്വാധീന മേഖലയായി പന്തളം മാറിക്കൊണ്ടിരിക്കുന്നു എന്ന് വേണം കരുതാന്‍. പാലക്കാട് മുനിസിപ്പാലിറ്റിയിലും ബിജെപിയാണ് മുന്നിട്ടുനില്‍ക്കുന്നത്.


