മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കരമനയിലെ പിആര്‍എസ് ആശുപത്രിയിലെ കാര്‍ഡിയാക് ഐസിയുവില്‍ ആണ് ശിവശങ്കര്‍. ഇവിടെയാണ് ശിവശങ്കറിന്റെ ഭാര്യ ജോലിചെയ്യുന്നത്. അന്താരാഷ്ട്ര സ്വര്‍ണ്ണക്കള്ളക്കടത്ത്, ഈന്തപ്പഴ ഇറക്കുമതി എന്നീ കേസുകളില്‍ നിര്‍ണ്ണായക ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നാടകീയമായി കേന്ദ്രഏജന്‍സിയുടെ നടപടി.
ശിവശങ്കര്‍ മുന്‍പ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചശേഷം ശിവശങ്കറിനെ ഈ മാസം 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ഈ ജാമ്യം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മാത്രമാണ് ബാധകം. ഈന്തപ്പഴം ഇറക്കുമതി വിതരണം ചെയ്തതിന്റെ മറവില്‍ സ്വര്‍ണ്ണക്കടത്ത് നടത്തിയതായി കസ്റ്റംസ് സംശയിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും നല്കിയ മൊഴികള്‍ ശിവശങ്കറിനെതിരാണെന്നാണ് വിവരം. ശിവശങ്കര്‍ നല്കിയ മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നും മറ്റുള്ളവരുടെ മൊഴികളുമായി പൊരുത്തക്കേടുകളുണ്ടെന്നും സൂചനയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാനായാണ് ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന.
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെ ശിവശങ്കര്‍ സഹായിച്ചതിന്റെ തെളിവുകള്‍ പുറത്തുവന്നിരുന്നു. തനിക്ക് ബാങ്ക് ലോക്കര്‍ എടുത്ത് തന്നത് ശിവശങ്കറാണെന്ന് സ്വപ്ന മൊഴി നല്‍കിയത് വന്‍ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളേക്കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നു എന്നാണ് കസ്റ്റംസിന്റെ കണക്കുകൂട്ടല്‍.


