സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന യുഡിഎഫ്- ബിജെപി ആരോപണം തള്ളി ആഭ്യന്തരമന്ത്രാലയം. പാര്‍ലമെന്റില്‍ യുഡിഎഫ് എംപിമാരായ അടൂര്‍ പ്രകാശ്, കെ സുധാകരന്, ബെന്നി ബെഹ്നാന്, എന്‍കെ പ്രേമചന്ദ്രന് എന്നിവരാണ് സംസ്ഥാന സര്‍ക്കാരിനെ കുരുക്കാനുള്ള ആസൂത്രിത ചോദ്യം ചോദിച്ചത്.
എന്നാല്‍, മറുപടിയില്‍ ഇവരുടെ ആരോപണം ആഭ്യന്തരസഹമന്ത്രി കിഷന് റെഡ്ഡി തള്ളി. സ്വര്‍ണക്കടത്ത് കേസിന്റെ വിശദാംശങ്ങള്‍ എന്താണ്, ഇതില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും പങ്ക് എത്രത്തോളം, ഇതിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ് എന്നീ ചോദ്യങ്ങളാണ് ചോദിച്ചത്.
മറുപടിയില്‍ എന്‍ഐഎ അന്വേഷണം തുടരുന്നതടക്കമുള്ള കാര്യങ്ങള്‍ വിശദമായി പറഞ്ഞെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന ആരോപണം പരാമര്‍ശിച്ചതുപോലുമില്ല.


