മഹിളാ കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷ സുഷ്മിത ദേവ് പാര്‍ട്ടിവിട്ടു. രാജിക്കാര്യം വ്യക്തമാക്കി എഐസിസി അധ്യക്ഷ സോണിയാ ഗാന്ധിക്ക് സുഷ്മിത കത്ത് നല്‍കിയതായാണ് റിപ്പോര്‍ട്ട്. ട്വിറ്ററിലെ ബയോ ഉള്‍പ്പെടെ സുഷ്മിത ദേവ് മാറ്റം വരുത്തി. കോണ്‍ഗ്രസിന്റെ മുന്‍ എംപി കൂടിയാണ് സുഷ്മിത ദേവ്.
‘പുതിയ ഒരു അധ്യായം തുടങ്ങുന്നു’ എന്ന് വ്യക്തമാക്കിയാണ് സുഷ്മിത സോണിയാ ഗാന്ധിക്ക് കത്ത് നല്‍കിയത് എന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
പതിനാറാം ലോക്സഭയില്‍ അസമിലെ സില്‍ചറില്‍ നിന്നുള്ള അംഗമായിരുന്നു സുഷ്മിത ദേവ്. മുതിര്‍ന്ന ബംഗാളി കോണ്‍ഗ്രസ് നേതാവ് സന്തോഷ് മോഹന്‍ ദേവിന്റെ മകളാണ് സുഷ്മിത ദേവ്.
പാര്‍ലമെന്റ് അംഗവും ഇന്ത്യയുടെ കാബിനറ്റ് മന്ത്രിയുമായിരുന്നു സന്തോഷ് മോഹന്‍ ദേവ്. അസം നിയമസഭയിലെ സില്ചാര് നിയമസഭാംഗമായ ബിതിക ദേവ് ആണ് മാതാവ്.

