കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ അണി ചേര്‍ന്ന് ആര്.ബി.ഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജനും. രാവിലെയാണ് രഘുറാം യാത്രക്കൊപ്പം ചേര്‍ന്നത്. രാജസ്ഥാനിലെ സവായ് മധോപൂരില്‍ നിന്ന് തുടങ്ങിയ യാത്രക്കിടെ രാഹുലും രഘുറാമും ചര്‍ച്ച നടത്തുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
”രഘുറാം രാജന് ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തതില്‍ ഒട്ടും അത്ഭുതമില്ല. അടുത്ത മന്മോഹന് സിംഗാണെന്ന് അദ്ദേഹം സ്വയം കരുതുന്നു. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വ്യാഖ്യാനം അവജ്ഞയോടെ തള്ളിക്കളയണം. ഇത് അവസരവാദപരമാണ്” ബി.ജെ.പി നേതാവ് അമിത് മാളവ്യ പറഞ്ഞു.
ജനുവരി 26ന് റിപ്പബ്ലിക് ദിനത്തില്‍ കശ്മീരിലാണ് യാത്ര സമാപിക്കുന്നത്. ആക്ടിവിസ്റ്റ് മേധാ പട്കര്‍, സ്വയം പ്രഖ്യാപിത ആള്‍ദൈവം നാംദേവ് ദാസ് ത്യാഗി (കമ്പ്യൂട്ടര്‍ ബാബ ), നടി സ്വര ഭാസ്കര്‍, ബോക്സര്‍ വിജേന്ദര്‍ സിംഗ് എന്നിവര്‍ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തിരുന്നു.


