മുല്ലപ്പെരിയാറില്‍ തമിഴ്നാടിന്റെ രണ്ടാം മുന്നറിയിപ്പ്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 141.05 അടിയായി ഉയര്‍ന്നതോടെയാണ് തമിഴ്നാട് മുന്നറിയിപ്പ് നല്‍കിയത്. പരമാവധി സംഭരണശേഷിയായ 142 അടിയിലേക്ക് ജലനിരപ്പ് ഉയര്‍ന്നാല്‍ സ്പില്‍വേ ഷട്ടറുകള്‍ തമിഴ്നാട് തുറക്കും.
അണക്കെട്ടിന്റെ വ്യഷ്ടിപ്രദേശത്ത് ഇന്നലെ ശക്തമായ മഴ പെയ്തിരുന്നു. സെക്കന്‍ഡില്‍ 4000 ത്തോളം ഘനയടി വെള്ളമാണ് ഒഴുകി എത്തുന്നത്. തമിഴ്നാട് 511 ഘനയടി വെള്ളം മാത്രമാണ് കൊണ്ടുപോകുന്നത്. റൂള്‍ കര്‍വ് പരിധി അവസാനിച്ചതോടെ സുപ്രീംകോടതി നിജപ്പെടുത്തിയ പരമാവധി സംഭരശേഷിയായ 142 അടിയില്‍ ജലനിരപ്പ് നിലനിര്‍ത്തുക എന്നതാണ് തമിഴ്നാടിന്റെ ലക്ഷ്യം.
142 അടിയിലേക്ക് ജലനിരപ്പ് എത്തിയാല്‍ സ്പില്‍വേ ഷട്ടറുകള്‍ തമിഴ്നാട് തുറക്കും. പെരിയാറിന്റെ തീരത്ത് ജാഗ്രത നിര്‍ദേശം നല്കി. ഷട്ടറുകള്‍ തുറന്നാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ പൂര്‍ത്തിയാക്കിയതായി ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു
മഴയും തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാന്‍ കാരണം. നിലവില്‍ സെക്കന്റില്‍ 511 ഘനയടി വെള്ളം മാത്രമാണ് തമിഴ്നാട് കൊണ്ടു പോകുന്നത്. പരമാവധി സംഭരണ ശേഷിയായ 142 അടി വെള്ളം മുല്ലപ്പെരിയാറില്‍ സംഭരിക്കാം. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കൂടുതല്‍ വെള്ളം തമിഴ്നാട്ടിലേക്ക് കൊണ്ടു പോകണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.