ചെന്നൈ : റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് തമിഴ്നാട് ഗവർണർ ഒരുക്കുന്ന ചായസത്കാരം ടിവികെ അധ്യക്ഷനും സൂപ്പർതാരവുമായ വിജയ് ബഹിഷ്കരിക്കും. വിജയും ടിവികെ പ്രതിനിധികളും ചായസൽക്കാരത്തിൽ പങ്കെടുക്കില്ലെന്ന് പാർട്ടി അറിയിച്ചു. പാർട്ടി നേതാക്കളുമായും ഉപദേശകരുമായും ഓൺലൈനിലൂടെ ചർച്ച നടത്തിയ ശേഷമാണ് വിജയ് തീരുമാനത്തിലെത്തിയത്. തമിഴ്നാട് സർക്കാരും ഡിഎംകെ സഖ്യകക്ഷികളും വിരുന്ന് ബഹിഷ്കരിക്കുമെന്ന് നേരത്തേ അറിയിച്ച സാഹചര്യത്തിൽ വിജയുടെ നിലപാട് എന്താകുമെന്ന ആകാംക്ഷ ഉണ്ടായിരുന്നു. ഗവർണർ പദവി ആവശ്യമില്ലെന്നായിരുന്നു നേരത്തേ ടി.വി.കെ സംസ്ഥാന സമ്മേളനത്തിൽ വിജയ് പറഞ്ഞത്.
ജനനായകൻ, ദളപതി വിജയുടെ അവസാന ചിത്രത്തിന്റെ ടൈറ്റിൽ റിലീസായി
പ്രേക്ഷക ലക്ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ദളപതി വിജയുടെ അവസാന ചിത്രത്തിന്റെ ടൈറ്റിൽ റിലീസായി. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജനനായകൻ എന്നാണ് ടൈറ്റിൽ നൽകിയിരിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം.