ബെംഗളൂരു: ഡ്രമ്മിനുള്ളില്‍ യുവതിയുടെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ബെംഗളൂരു സര് എം വിശ്വേശ്വരയ്യ റെയില്‍ വേ സ്റ്റേഷന്ര്റെ പ്രവേശന കവാടത്തിന് മുന്നില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. യുവതിക്ക് 32-35നും ഇടയില്‍ പ്രായമുണ്ടെന്ന് പൊലീസ് പറഞ്ഞു. ബെംഗളൂരു റെയില്‍ വേ സ്റ്റേഷനില്‍ ഇത് മൂന്നാമത്തെ സംഭവമാണ്.
ബെംഗളൂരുവില്‍ ഇത് മൂന്നാമത്തെ സംഭവമാണ്. ഇത് പരമ്പരയാണെന്നാണ് പൊലീസിന്റെ സംശയം. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി ഡ്രം തുറന്നപ്പോള്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഫോറന്‍സിക് ഉദ്യോഗസ്ഥരും വിരലടയാള ഉദ്യോഗസ്ഥരുമെത്തി നടപടികള്‍ ആരംഭിച്ചു. ഇത് ഒരു പരമ്പരയായിരിക്കാനാണ് സാധ്യത. ഒരേ വ്യക്തി തന്നെയാകാം ഈ കൊലപാതകം നടത്തിയിരിക്കുന്നത്’, ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.


