മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ്. ശിവശങ്കറിനെ ജയിലില്‍ ചോദ്യം ചെയ്യണമെന്നാണ് കസ്റ്റംസ് ആവശ്യപ്പെടുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കസ്റ്റംസ് അപേക്ഷ സമര്‍പ്പിച്ചു.
സ്വര്‍ണം കടത്തിയ കേസിലും വിദേശകറന്‍സി കടത്തിയ കേസിലും ശിവശങ്കറിനെ അറസ്റ്റ് ചെയ്യാനാണ് കസ്റ്റംസ് നീക്കം. ഇതോടെ എന്‍ഫോഴ്സ്മെന്റ് കേസില്‍ ജാമ്യം ലഭിച്ചാലും ശിവശങ്കറിന് പുറത്തിറങ്ങുക ബുദ്ധിമുട്ടാകും. ഡോളര്‍ കടത്തിയ കേസിലും, ഈന്തപ്പഴം ഇറക്കുമതി ചെയ്ത കേസിലും ശിവശങ്കറിനെ പ്രതിചേര്‍ക്കാനും കസ്റ്റംസ് നീക്കം തുടങ്ങി.
നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ മുഖ്യമന്ത്രിയുെട മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഇടപെട്ടുവെന്ന എന്‍ഫോഴ്സ്മെന്റിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ ജയിലില്‍ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് ഒരുങ്ങുന്നത്. നിലവില്‍ ഈ വിവരം കസ്റ്റംസിന് ലഭിച്ചില്ലെങ്കിലും പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്നും കസ്റ്റംസ് വ്യക്തമാക്കി. സ്വര്‍ണം കടത്തിയ കേസിലും വന്‍തോതില്‍ വിദേശ കറന്‍സി കടത്തിയ കേസിലും ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസ് നീക്കമെന്നാണ് സൂചന.
അതേസമയം രഹസ്യമൊഴി ചോര്‍ത്തി പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്ന സ്വപ്നയുടെ ഹര്‍ജിക്കെതിരെ കസ്റ്റംസ് എതിര് സത്യവാങ്മൂലം സമര്‍പ്പിച്ചു. മാധ്യമങ്ങളെ തടയണമെന്ന് പ്രതിക്ക് അവകാശപ്പെടാനാവില്ല. മാധ്യമസ്വാതന്ത്ര്യമുള്ള രാജ്യമാണിതെന്നും മാധ്യമങ്ങള്‍ അവരുെട ജോലിയാണ് ചെയ്യുന്നതെന്നും കസ്റ്റംസ് ഹര്‍ജിയില്‍ വ്യക്തമാക്കി.


