ഇന്ത്യന്‍ അത്ലറ്റും മലയാളി താരവുമായ പി.യു ചിത്ര വിവാഹിതയാകുന്നു. ചിത്രയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. പൊലീസ് ഉദ്യോഗസ്ഥനും നെന്മാറ സ്വദേശിയുമായ ഷൈജുവാണ് വരന്.
പാലക്കാട്ടെ മുണ്ടൂര്‍ പാലക്കീഴ് സ്വദേശിനിയായ ചിത്ര 1500 മീറ്ററില്‍ ഇന്ത്യക്കായി ഒട്ടേറെ സ്വര്‍ണ മെഡലുകള്‍ നേടിയിട്ടുണ്ട്. 2016ലെ സൗത്ത് ഏഷ്യന്‍ ഗെയിംസിലും, 2018ലെ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിലും ചിത്ര സ്വര്‍ണം നേടിയിട്ടുണ്ട്. ഏഷ്യന്‍ ഗെയിംസ് ചാംപ്യന്‍ഷിപ്പ്(2018) വെങ്കലവും, ദോഹ ഏഷ്യന്‍ അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പ് (2019) സ്വര്‍ണം നേടാനും താരത്തിനായി.


