സിപിഐഎം സംസ്ഥാന സമിതിയില്‍ മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിമര്‍ശനം. തദ്ദേശം, ആരോഗ്യം, ഗതാഗതം പൊതുമരാമത്ത് വകുപ്പുകള്‍ക്കെതിരെയാണ് വിമര്‍ശനം. ചില മന്ത്രിമാരെ വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ല. ക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ ഏകോപന കുറവുണ്ടായി.
പൊലീസ് പ്രവര്‍ത്തനത്തില്‍ ഇടപെടല്‍ വേണമെന്നും സംസ്ഥാന സമിതിയില്‍ ആവശ്യം ഉയര്‍ന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ അടുത്തെങ്ങുമെത്തുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രിമാര്‍ ജനങ്ങള്‍ക്കിടയില്‍ തന്നെ ആയിരുന്നു.
മന്ത്രിമാര്‍ സ്വന്തമായി തീരുമാനമെടുക്കാതെ എല്ലാം മുഖ്യമന്ത്രിക്ക് വിടുകയാണ്. മന്ത്രിമാരില്‍ പലര്‍ക്കും യാത്ര ചെയ്യാന്‍ മടിയാണ്. എല്ലാം ഓണ്‍ലൈനാക്കാന്‍ ശ്രമം നടക്കുകയാണെന്നും വിമര്‍ശനം ഉയര്‍ന്നു.


