അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതക ദൃശ്യം വിഡിയോയില്‍ ചിത്രീകരിച്ച പെണ്‍കുട്ടിക്ക് പുലിറ്റ്സര്‍ പ്രൈസില്‍ പ്രത്യേക പുരസ്കാരം. ഡാര്‍നെല്ല ഫ്രേസിയര്‍ എന്ന പതിനെട്ട് വയസുകാരിയാണ് പുരസ്കാരത്തിന് അര്‍ഹയായത്. ലോകത്ത് നടക്കുന്ന പൊലീസ് ക്രൂരതകള്‍ക്കെതിരെ വിരല്‍ ചൂണ്ടാന്‍ പ്രചോദനമാകുന്നതാണ് ഫ്രേസിയര്‍ പകര്‍ത്തിയ വിഡിയോ എന്ന് പുലിറ്റ്സര്‍ ബോര്‍ഡ് അംഗം പറഞ്ഞു.
കൊലപാത ദൃശ്യം ഡാര്‍നെല്ല ഫ്രേസിയര്‍ തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയായിരുന്നു. വ്യാജ കറന്‍സി കൈവശം വച്ചെന്ന് ആരോപിച്ചാണ് 2020 മെയ് 25ന് ജോര്‍ജ് ഫ്ളോയിഡിനെ ഡെറക് ഷോവിന് എന്ന വെള്ളക്കാരനായ പൊലീസ് കാല്‍മുട്ട് കൊണ്ട് കഴുത്തു ഞെരിച്ച് കൊന്നത്.
മിനസോട്ടയിലെ മിനിയാപൊളിസ് നഗരത്തില്‍ നടന്ന സംഭവം ലോകമെങ്ങും വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചത്.


