ചാന്‍സലറുമായി തര്‍ക്കത്തിനില്ലെന്നും ചാന്‍സലറും വിസിയും ഒരുമിച്ച് പോകണമെന്നും കേരള സര്‍വ്വകലാശാലാ സിന്‍ഡിക്കറ്റ് ആവശ്യപ്പെട്ടു. ഡി ലിറ്റ് വിവാദത്തില്‍ ചാന്‍സലറും സര്‍വ്വകലാശാലയും തമ്മില്‍ രൂക്ഷമായ തര്‍ക്കം നിലനില്‍ക്കുമ്പോഴാണ് അടിയന്തര സിന്‍ഡിക്കറ്റ് യോഗം സര്‍വ്വകലാശാല വിളിച്ചത്.
ഇടത് അംഗങ്ങളുടെ ആവശ്യപ്രകാരമായിരുന്നു യോഗം. ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കുമെന്ന് വരെ സൂചനകളുയര്‍ന്നെങ്കിലും ഒടുവിലെത്തിയത് സമവായത്തിലാണ്. വിവാദം വേണ്ടെന്ന് വിസി ആവശ്യപ്പെട്ടതോടെയാണ് അടിയന്തിര സിന്‍ഡിക്കറ്റ് യോഗം സമവായ നിലപാടിലേക്ക് മാറിയത്.
രാഷ്ട്രപതിക്ക് ഡിലിറ്റ് നല്‍കണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശം അംഗീകരിക്കാന്‍ കഴിയാത്തതിന്റെ സാഹചര്യം വൈസ് ചാന്‍സലര്‍ യോഗത്തില്‍ വിശദീകരിച്ചു. പ്രോട്ടോക്കോളും നിയമവശവും ആലോചിച്ചു. ഇക്കാര്യങ്ങളാണ് ഗവര്‍ണറെ ധരിപ്പിച്ചത്. വൈസ് ചാന്‍സലര്‍ നല്കിയ കത്ത് ഗവര്‍ണര്‍ പുറത്ത് വിട്ടിതിനെ യോഗത്തില്‍ ചില അംഗങ്ങള്‍ വിമര്‍ശിച്ചു. എന്നാല്‍ തര്‍ക്കത്തിനില്ലെന്നും വിവാദത്തിലേക്ക് കടക്കരുതെന്നും വിസി നിര്‍ദ്ദേശിക്കുകയായിരുന്നു.
ഇതിനിടെ കേരള വിസിയെ താന്‍ വിമര്‍ശിച്ചിട്ടില്ലെന്ന വിശദീകരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രംഗത്തെത്തി. കത്തിലെ ഭാഷയാണ് താന്‍ പരാമര്‍ശിച്ചതെന്നും ഗവര്‍ണര്‍.