കോവിഡ് വ്യാപനം തടയുന്നതിന് വേണ്ടി എല്ലാം അടച്ചിടാന്‍ പറയുന്ന സര്‍ക്കാര്‍ വാഹന ഉടമകളോട് നികുതി അടക്കാന്‍ പറയുന്നത് നീതീകരിക്കാനാവില്ലന്ന് കെ മുരളീധരന് എംപി പറഞ്ഞു. കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങള്‍ വിവാഹ വിനോദ ട്രിപ്പുകളും അനുബന്ധ ട്രിപ്പുകളും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മുന്‍കൂര്‍ നികുതി അടക്കുന്നത്. എന്നാല്‍ കോവിഡ് വ്യാപനം തടയാന്‍ എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ സ്കൂളുകളും കോളേജുകളും വിനോദകേന്ദ്രങ്ങള്‍ അടച്ചിടുകയും വിവാഹങ്ങള്‍ക്ക് 50 പേര് എന്ന് നിജപ്പെടുത്തുകയും ചെയ്തതോടെ ഈ വാഹനങ്ങള്‍ക്ക് ഓട്ടം ലഭിക്കാതെയായി. ഇങ്ങനെ ട്രിപ്പുകള്‍ ഇല്ലാതെ വാഹനങ്ങള്‍ക്ക് നികുതി അടയ്ക്കാന്‍ വാഹന ഉടമകള്‍ക്ക് കഴിയില്ലെന്നത് ചിന്തിക്കുന്നവര്‍ക്ക് മനസിലാകും.
സി.സി. ഒ എയുടെ നേതൃത്വത്തില്‍ കോണ്‍ട്രാക്ട് കാര്യേജ് വാഹന ഉടമകള്സെക്രട്ടറിയേറ്റ് പടിക്കല്‍ ആരംഭിച്ച 72 മണിക്കൂര്‍ റിലേ നിരാഹാര സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ മുരളീധരന് എംപി. സംസ്ഥാന പ്രസിഡണ്ട് ബിനു ജോണ്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജോയിന്‍ സെക്രട്ടറി രാജകൃഷ്ണന് സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി എസ്പ്രശാന്തന് മുഖ്യപ്രഭാഷണവും ബി.ഒ.സി.ഐ കേരള വൈസ് ചെയര്മാന് എ.ജെ റിജാസ് വിഷയാവതരണവും നടത്തി.സംസ്ഥാന വൈസ് പ്രസിഡന്റ് അജയന്, ട്രഷറര്‍ ഐവര്‍ ഐസി, സുഭാഷ് ആലപ്പുഴ, റഫീക്ക് കോഴിക്കോട്, രാജു ഗരുഡ, മാഹിന്‍, ബിജു, അന്‍സാരി കൊല്ലം കൊല്ലം, നവാസ് കൊല്ലം, എസ് ശ്രീശാന്ത്, സിബി കാസര്‍ഗോഡ് എന്നിവര്‍ സത്യാഗ്രഹത്തിന് നേതൃത്വം നല്കി.
കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള പ്രതിനിധികളാണ് റിലേ നിരാഹാര സമരത്തില്‍ പങ്കെടുക്കുന്നത്. ആദ്യ ദിനം കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് കോഴിക്കോട് ജില്ലയില്‍ ഉള്ള പ്രവര്‍ത്തകരാണ് സമരത്തില്‍ പങ്കെടുത്തത്. പതിമൂന്നാം തീയതി എറണാകുളം, മലപ്പുറം, തൃശൂര്‍, പാലക്കാട്, ജില്ലയില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കെടുക്കും. പതിനാലാം തീയതി ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കെടുക്കും.
തിരുവനന്തപുരം ,കൊല്ലം ജില്ലയില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ മൂന്നു ദിവസവും സമരത്തില്‍ പങ്കെടുക്കും. കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങളുടെ റോഡ് നികുതി ഒഴിവാക്കുക,വായ്പാ തിരിച്ചടവിന് കൂടുതല്‍ സമയം നല്‍കുക,അനാവശ്യ ഫൈനുകള്‍ ഒഴിവാക്കുക,നിലവിലെ നിറത്തില്‍ സെപ്റ്റംബര്‍-30 വരെ വരെ വാഹനങ്ങള്‍ സിഎഫ് ചെയ്യാന്‍ സൗകര്യമൊരുക്കുക, ജിപിഎസ് ഘടിപ്പിക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കുക, കേരള ബാങ്ക് വഴിയുള്ള പുനരധിവാസ ലോണിന് സിബില്‍ സ്കോര്‍ 400 ആയി നിജപ്പെടുത്തുക തുടങ്ങിയവയാണ് മുഖ്യമായ ആവശ്യങ്ങള്‍.
ജൂലൈ മുതല്‍ മുതല്‍ ഡിസംബര്‍ വരെയുള്ള നികുതി അടക്കുന്നതിനുള്ള തീയതി ഡിസംബര്‍ 31ന് അവസാനിച്ചിരുന്നു. എന്നാല്‍ പ്രതിസന്ധിയെത്തുടര്‍ന്ന് ഓട്ടങ്ങള്‍ പൂര്‍ണമായി നിലച്ചതോടെ ഈ നികുതി അടക്കാന്‍ ആയിരക്കണക്കിന് വാഹന ഉടമകള്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. 6000 രൂപ നികുതി വരുന്ന ടെമ്പോ ട്രാവലര്‍ ഉടകള്‍ അതടക്കാന്‍ പോലും കഴിയാതെ വിഷമിക്കുമ്പോള്‍ അത്തരം വാഹനങ്ങള്‍ക്ക് 7500 രൂപ പിഴ ചുമത്തിയത് നീതികരിക്കാന്‍ ആവില്ലെന്ന് സിസിഒഎയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് പ്രശാന്തന് പറഞ്ഞു.
72 മണിക്കൂര്‍ നിരാഹാര സമരം കൊണ്ടും സര്‍ക്കാരുകളുടെ ഭാഗത്തു നിന്ന് സ്വയം തൊഴില്‍ മേഖലയായ ഈ വ്യവസായത്തെ കടക്കെണിയില്‍ നിന്ന് കരകയറ്റുന്നതിനുള്ള ഉചിതമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വാഹനങ്ങള്‍ റോഡില്‍ ഉപേക്ഷിക്കുന്നത് അടക്കമുള്ള സമര പരിപാടികള്‍ നടത്താന്‍ സംഘടന നിര്‍ബന്ധിതമാകും എന്ന് സംസ്ഥാന പ്രസിഡണ്ട് ബിനു ജോണ്‍ പറഞ്ഞു.


