ബിജെപിയിലെ ഭിന്നതകള്‍ക്കിടെ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനുമായി ഡല്‍ഹിയില്‍ കേന്ദ്ര നേതാക്കള്‍ ചര്‍ച്ച നടത്തി. സുരേന്ദ്രനെതിരെ മുതിര്‍ന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് രണ്ട് തവണ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരുന്നു. പിഎം വേലായുധന്, കെപി ശ്രീശന് അടക്കമുള്ള മുതിര്‍ന്ന നേതാക്കളും സംസ്ഥാന നേതൃത്വത്തെ പരസ്യമായി വിമര്‍ശനം ഉന്നയിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് ഡല്‍ഹിയില്‍ തിരക്കിട്ട് ചര്‍ച്ചകള്‍ നടന്നതെന്നാണ് സൂചന. സുരേന്ദ്രനെ കേന്ദ്ര നേതൃത്വം ഡല്‍ഹിക്ക് വിളിച്ചു വരുത്തുകയായിരുന്നുവെന്നാണ് വിവരം.
അതേസമയം തന്നെ വിളിപ്പിച്ചതല്ലെന്നും തദ്ദേശതെരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് എത്തിയതെന്നും സുരേന്ദ്രന് വിശദീകരിച്ചു.