വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ന് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി. ആദ്യ ബാച്ചിലെ അഞ്ച് വിമാനങ്ങളാണ് ഇന്ന് ഔദ്യോഗികമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്. ചടങ്ങുകളുടെ ഭാഗമായി സര്‍വമത പ്രാര്‍ഥനയും (സര്‍വ്വ ധര്‍മ്മ പൂജ) നടന്നു. അംബാല വ്യോമസേന താവളത്തില്‍ നടന്ന ചടങ്ങില്‍ ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ളോറന്‍സ് പാര്‍ലി മുഖ്യാതിഥിയായി. ചടങ്ങിന്റെ ഭാഗമായി വ്യോമാഭ്യാസ പ്രകടനവും നടന്നു. ചടങ്ങിന്റെ ഭാഗമായി വ്യോമാഭ്യാസ പ്രകടനവും നടന്നു.
ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത്, വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ ആര്.കെ.എസ്. ഭദൗരിയ, പ്രതിരോധ സെക്രട്ടറി ഡോ. അജയ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജൂലായ് 27-നാണ് ഫ്രാന്‍സില്‍നിന്നാണ് ആദ്യ ബാച്ചില്‍പെട്ട വിമാനങ്ങള്‍ ഇന്ത്യയിലെത്തിയത്.
അതിര്‍ത്തിയില്‍ സമീപ ദിവസങ്ങളിലുണ്ടായ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമാകുന്നത് പ്രധാനമാണെന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. അഞ്ച് റഫാല്‍ വിമാനങ്ങള്‍ സേനയുടെ ഭാഗമാകുന്ന ചടങ്ങില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം. റഫാല്‍ വ്യോമസേനയയുടെ ഭാഗമാകുന്നത് ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ശക്തമായ ബന്ധത്തെ പ്രതിനിധീകരിക്കുന്നതായി രാജ്നാഥ് സിങ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം ശക്തിപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
ജൂലായ് 29നാണ് ഈ വിമാനങ്ങള്‍ ഫ്രാന്‍സില്‍നിന്ന് എത്തിയത്. അഞ്ച് വിമാനങ്ങളുടെ ആദ്യ ബാച്ച് അംബാല വ്യോമതാവളത്തിലാണു വിന്യസിച്ചിരിക്കുന്നത്. വ്യോമസേനയുടെ ഗോള്‍ഡന്‍ ആരോസ് എന്ന 17 സ്ക്വാഡ്രണിന്റെ ഭാഗമായിരിക്കും ഇവ. 58,000 കോടി രൂപ ചെലവിട്ട് 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനാണ് ഇന്ത്യ ഫ്രാന്‍സുമായി കരാറൊപ്പിട്ടുള്ളത്.


