മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ ആള് പിടിയില്‍. വൈക്കം സ്വദേശി ശിവകുമാറാണ് പിടിയിലായത്. കോട്ടയത്ത് നിന്നും എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ തൃപ്പൂണിത്തുറയില്‍ നിന്നാണ് ശിവകുമാറിനെ പൊലീസ് പിടികൂടിയത്.
ക്ലിഫ് ഹൗസിലേക്ക് ഫോണ്‍ വിളിച്ചായിരുന്നു ഭീഷണി. കോട്ടയത്ത് നിന്നാണ് അപായഭീഷണി എത്തിയത്. കോട്ടയത്ത് കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടാവുകയും, ഇതുമായി ബന്ധപ്പെട്ട പൊലീസ് മര്‍ദ്ദനത്തില്‍ നടപടി വേണമെന്നാവശ്യപ്പെട്ടായിരുന്നു ഭീഷണി.
ഇതിനിടെ മൂന്ന് ദിവസം മുന്‍പ് ക്ലിഫ് ഹൗസിലേക്ക് വിളിച്ചു ബോംബ് ഭീഷണി മുഴക്കിയ ആള് പിടിയിലായി. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇയാളെ സേലത്ത് നിന്നാണ് പിടികൂടിത്.


