കോട്ടയം ജില്ലാ ജയിലില്‍ നിന്ന് ചാടിയ കൊലക്കേസ് പ്രതി പിടിയില്‍. കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിലിട്ട കേസിലെ പ്രതി ബിനു മോനാണ് പിടിയിലായത്. മീനടത്തെ വീടിന് സമീപത്ത് നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. ഇന്നലെ രാവിലെയാണ് ഇയാള്‍ ജയിലില്‍ നിന്നും ചാടി പോയത്. ബാത്റൂമില്‍ പോകാനായി എണീറ്റ ബിനു മോന് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ ജനുവരി 17ന് നടന്ന കേരളത്തെ ഞെട്ടിച്ച ഷാന്‍ വധത്തിലെ അഞ്ചാം പ്രതിയാണ് ബിനു മോന്. ജില്ലാ ജയിലിന്റെ തൊട്ടു പിന്‍വശത്തുള്ള കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനു മുന്പിലായിരുന്നു ഷാന്‍ എന്ന യുവാവിനെ ജോമോന് എന്നയാള്‍ കൊന്ന് കൊണ്ടു പോയി ഇട്ടത്. ബിനു മോന്റെ ഓട്ടോയിലായിരുന്നു ഷാനെ തട്ടിക്കൊണ്ടു പോയത്.


