ദൈവത്തില്‍ സ്വയം സമര്‍പ്പിച്ചവര്‍ക്ക് സകല സൃഷ്ടികളോടും സ്നേഹവും കാരുണ്യവും ഉണ്ടാകുമെന്ന് ഈദ് സന്ദേശത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. ഐക്യത്തിനും സാമുദായിക സൗഹാര്‍ദത്തിനും പ്രാധാന്യം നല്‍കണം. ആചാരങ്ങള്‍ക്കപ്പുറം ആഘോഷങ്ങളെല്ലാം ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും അടയാളമാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഈദ് ഗാഹിനായി കൊടുങ്ങല്ലൂര്‍ ചേരമാന്‍ മസ്ജിദിലെത്തി. ഗവര്‍ണര്‍ ഇന്ത്യയിലെ ആദ്യ മുസ്ലിം പള്ളി കൂടിയായ ചേരമാന്‍ മസ്ജിദ് സന്ദര്‍ശിക്കും. ഇന്ത്യയിലെ തന്നെ ജുംആ നമസ്കാരം ആദ്യമായി നടന്ന പള്ളിയാണിത്. ക്രിസ്തുവര്‍ഷം 629 ലാണ് ഈ പള്ളി സ്ഥാപിക്കപ്പെട്ടത്.
ഇന്ത്യന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാം ഭരണ കാലയളവില്‍ ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്. അറബ് നാട്ടില്‍ നിന്നും വന്ന മാലിക് ഇബ്നു ദിനാര്‍ ആണ് പള്ളി പണികഴിപ്പിച്ചത്. കേരളീയ വാസ്തു ശില്പകലയുടെ മാതൃകയിലാണ് പള്ളി അന്ന് പണിതത്. എന്നാല്‍ ഇന്ന് വളരെയേറേ മാറ്റം വന്നിട്ടുണ്ട്. എന്നാലും പഴയ ക്ഷേത്രക്കുളങ്ങളെ അനുസ്മരിപ്പിക്കുന്ന കുളം ഇന്നും സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.


