മൂവാറ്റുപുഴ : മൂവാറ്റുപുഴയില്‍ വളര്‍ത്ത് നായയുടെ അക്രമണത്തില്‍ എട്ടു പേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെ 9 ഓടെയാണ് നഗരത്തിലെ തൃക്ക, ആസാദ് റോഡ്, കടവുംപാടം, പുളിഞ്ചുവട് എന്നിവിടങ്ങളിലാണ് നായയുടെ ആക്രമണമുണ്ടായത്. നായ ആടിനേയും പശുവിനേയും ആക്രമിച്ചു.

ചികിത്സയില്‍ കഴിഞ്ഞവരെ മാത്യു കുഴല്നാടന് എംഎല്‍എ ആശുപത്രിയില്‍ സന്ദര്‍ശിച്ചപ്പോള്‍
മദ്രസയില്‍ പോയി വരുകയായിരുന്ന കടവുംപാടം തേലയ്ക്കല്‍ യഹിയാ ഖാന്റെ മകള്‍ മിന്‍ഹ ഫാത്തിമ(14), കീച്ചേരിപ്പടി പനയ്ക്കല്‍ ഫയസ് (12) എന്നിവരേയാണ് നായ ആദ്യം ആക്രമിച്ചത്. പിന്നാലെ റോഡിലൂടെ നടന്നു പോകുകയായിരുന്ന പുതുപ്പാടി ആര്യങ്കാല തണ്ടേല്‍ രേവതി (22) ക്കും കടിയേറ്റു. ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് വീട്ടിലേയ്ക്ക് പോകുമ്പോഴാണ് ഈസ്റ്റ് വാഴപ്പിള്ളി തേക്കനാട്ട് അഞ്ജന രാജേഷ് (23) ന് നായയുടെ ആക്രമണമുണ്ടായത്. തുടര്‍ന്ന് പുളിഞ്ചുവട് ഭാഗത്ത് ബൈക്കില്‍ സഞ്ചരിയ്ക്കുകയായിരുന്ന പേഴയ്ക്കാപ്പിള്ളി തച്ചേത്ത് ജയകുമാര്‍ (60)നെയും പട്ടികടിച്ചു. പുളിഞ്ചുവട് പാലക്കാട്ട് പുത്തന്‍പുരയില്‍ നിയാസിന്റെ മകള്‍ നിഹ (12) യെ വീടിന് സമീപത്തെ റോഡില്‍ വച്ചാണ് ആക്രമിച്ചത്. കാലില്‍. അതിഥി തൊഴിലാളി കൊല്‍ക്കത്ത സ്വദേശി അബ്ദുള്‍ അലി (30) യുടെ വലത് കാലില്‍ നായ കടിച്ചു പറിച്ചു.
നായയുടെ ആക്രമണത്തിനിരയായവരെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇ തുടര്‍ന്ന് നായ ഉടമസ്ഥന്റെ വീടിന് സമീപമെത്തി. ഇതിനിടെ കോട്ടയത്ത് നിന്നെത്തിയെ ഡി ജയകുമാറിന്റെ നേതൃത്വത്തില്‍ നായയെ പിടികൂടി ഇരുമ്പ് കൂട്ടില്‍ തളച്ചു. നായയെ പത്ത് ദിവസത്തേയ്ക്ക് നിരീക്ഷിയ്ക്കും. ചിക്തസയില്‍ കഴിഞ്ഞവരെ മാത്യു കുഴല്നാടന് എംഎല്‍എ, മുനിസിപ്പല്‍ ചെയര്മാന് പിപി എല്‍ദോസ്, മറ്റ് ജനപ്രതിനിധികളും സന്ദര്‍ശിച്ചു.
ജനങ്ങള്‍ക്ക് സംരക്ഷണം വേണം: ജനപ്രതിനിധികള്‍
മൂവാറ്റുപുഴ : നായ കടിച്ച് പരിക്കേറ്റ് ചികിത്സയിലുള്ളവര്‍ക്ക് ആവശ്യമെങ്കില്‍ വിദഗ്ദ ചികിത്സ ഉറപ്പാക്കുമെന്ന് മാത്യുകൂടല്നാടന് എംഎല്‍എ പറഞ്ഞു. ജനങ്ങളുടെ ജീവന് അപകടത്തിലാകാതിരിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പും, മൃഗസംരക്ഷണവകുപ്പും സംയുക്തമായി അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അനിമല്‍ ബെര്‍ത്ത് കണ്ട്രോള് സ്കീം കാര്യക്ഷമമാക്കി നടപ്പിലാക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
വളര്‍ത്ത് നായ്ക്കള്‍ക്കും, തെരുവ് നായ്ക്കള്‍ക്കും വാക്സിന് എടുക്കുന്ന നടപടികള്‍ കര്‍ശനമാക്കണമെന്ന് മുന്‍ എംഎല്‍എ എല്‍ദോ എബ്രഹാം ആവശ്യപ്പെട്ടു. മൂവാറ്റുപുഴ കേന്ദ്രമാക്കി തെരുവ് നായ്ക്കളെ പാര്‍പ്പിക്കുന്നതിനായി ‘അഭയ കേന്ദ്രം ‘ ആരംഭിക്കണമെന്ന് മുന്‍ എം.എല്‍.എ.എല്‍ദോ എബ്രഹാം അധികൃതരോട് ആവശ്യപ്പെട്ടു. പരിക്കേറ്റവര്‍ക്ക് വിദഗ്ദ ചികിത്സയും വാക്സിനേഷനും ലഭ്യമാക്കുമെന്ന് മുനിസിപ്പല്‍ ചെയര്മാന് പിപി എല്‍ദോസ് അറിയിച്ചു.