മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് വീണ്ടും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍. വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സി.എം. രവീന്ദ്രന് ഇ.ഡി. സമന്‍സ് അയച്ചിരുന്നു. ഇത് മൂന്നാംവട്ടമാണ് ചോദ്യംചെയ്യലിന്റെ തൊട്ടുമുന്‍പേ രവീന്ദ്രന് ആശുപത്രിയില്‍ പ്രവേശിക്കുന്നത്. ചികില്‍സ കോവിഡിന് ശേഷമുള്ള ആരോഗ്യ പ്രശ്നങ്ങള്ക്കെന്നാണ് ഇക്കുറി വിശദീകരണം. കോവിഡാനന്തര പരിശോധനകള്‍ക്കായിരുന്നു ഇതിന് മുന്‍പും ആശുപത്രിയില്‍ പോയത്. സിപിഎം അടക്കം ഈ നടപടികളെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
കെ ഫോണ്‍, ലൈഫ് മിഷന് പദ്ധതികളിലെ കള്ളപ്പണ ബിനാമി ഇടപാടുകളെക്കുറിച്ചാണ് ചോദ്യം ചെയ്യല്‍. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫീസിലെ ശിവശങ്കറിന്റെ സംഘത്തിനും സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നുവെന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തല്‍.