കൊച്ചി: സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ എയര്‍ ഇന്ത്യ ജീവനക്കാരന് നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായി. വയനാട് സ്വദേശി ഷാഫിയാണ് പിടിയിലായത്. 1487 ഗ്രാം സ്വര്‍ണ മിശ്രിതവുമായി വെച്ചാണ് ഇയാള്‍ കസ്റ്റംസിന്റെ പിടിയിലാകുന്നത്. ബഹ്റൈന്‍ കോഴിക്കോട്-കൊച്ചി സര്‍വീസ് നടത്തുന്ന വിമാനത്തിലെ ജീവനക്കാരനാണിയാള്. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷ്ണറേറ്റാണ് പ്രതിയെ പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. കൈകളില്‍ സ്വര്‍ണം ചുറ്റി വെച്ച ശേഷം ഷര്‍ട്ടിന്റെ കൈ മൂടിയിട്ടിരിക്കുകയായിരുന്നു ഷാഫി.

