കൊല്ലം മണ്‍ട്രോത്തുരുത്തിലെ സി.പി.എം പ്രവര്ത്തകന് മണിലാലിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കൊല്ലം ജില്ലയിലെ അഞ്ചു പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍. മണ്ട്രോത്തുരുത്ത്, കിഴക്കേകല്ലട, പേരയം, കുണ്ടറ, പെരിനാട് എന്നി പഞ്ചായത്തുകളില്‍ ഉച്ചയ്ക്ക് ഒന്ന് മുതല്‍ വൈകീട്ട് നാലുവരെയാണ് ഹര്‍ത്താല്‍.
മണിലാലിനെ കൊലപ്പെടുത്തിയ പട്ടംത്തുരുത്ത് സ്വദേശി അശോകനെ പൊലീസ് അറസ്റ്റു ചെയ്തു. ബിസിനസുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. എന്നാല്‍ രാഷ്ട്രീയ കൊലപാതകമാണെന്നാണ് സിപിഎം ആരോപണം.


