കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ മലയോര മേഖലകളില്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്തി.
രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെ യാത്രയ്ക്ക് അനുമതിയില്ല. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്.