അട്ടപ്പാടിയിലെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കോട്ടത്തറ ആശുപത്രി സൂപ്രണ്ടിന്റെ രാഷ്ട്രീയ പ്രസ്താവനകളോട് പ്രതികരിക്കാനില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനിയും പരിശോധന നടത്തും. അട്ടപ്പാടിയിലെ ഫീല്‍ഡ് തല പ്രവര്‍ത്തനം എങ്ങനെ നടക്കുന്നു എന്ന് വിലയിരുത്തുന്നതിനാണ് അവിടെ പോയതെന്നും മന്ത്രി വിശദീകരിച്ചു.
പ്രതിപക്ഷ നേതാവ് വരുന്നതിന് മുമ്പ് അട്ടപ്പാടിയിലെത്താനാണ് മന്ത്രി ശ്രമിച്ചതെന്നായിരുന്നു സൂപ്രണ്ടിന്റെ വിമര്‍ശനം. അട്ടപ്പാടിയില്‍ പെണ്‍കൂട്ടായ്മ രൂപീകരിക്കും. സംസ്ഥാനത്ത് ഒമിക്രോണ്‍ പരിശോധനകള്‍ നടക്കുന്നുണ്ട്. ഇതുവരെ എല്ലാം നെഗറ്റീവാണ്. മഹാമാരി പല ജില്ലകളിലും വ്യത്യസ്തമാണ്. അതുവച്ച് സംസ്ഥാനത്തിന്റെ പൊതു വിവരമായി കാണാന്‍ പാടില്ലല്ലോ എന്നും മന്ത്രി പറഞ്ഞു.