രാജ്യത്ത് ഐഎസ്സി – ഐസിഎസ്ഇ സിലബസ് പ്രകാരമുള്ള പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. രാജ്യത്താകെ പരീക്ഷയെഴുതിയവരിൽ 99.47% വിദ്യാര്‍ത്ഥികളും പത്താം ക്ലാസിൽ വിജയിച്ചു. cisce.org വെബ്സൈറ്റ് വഴി ഫലം അറിയാംഐസിഎസ്ഇയിൽ 99.65 വിജയശതമാനം പെൺകുട്ടികളും 99.31 % ആൺകുട്ടികളുമാണ് വിജയിച്ചത്.
കേരളം അടങ്ങുന്ന തെക്കൻ മേഖലയിൽ പരീക്ഷയെഴുതിയവരിൽ 99.95% പേരും പന്ത്രണ്ടാം ക്ലാസിൽ വിജയിച്ചു. കേരളത്തിൽ പത്താം ക്ലാസിൽ 99.99% വിദ്യാര്‍ത്ഥികളും പന്ത്രണ്ടാം ക്ലാസിൽ 99.93% വിദ്യാര്‍ത്ഥികളും വിജയിച്ചുഐസിഎസ്ഇയിൽ സംസ്ഥാനത്ത് 160 സ്കൂളുകളിലും ഐഎസ്സിയിൽ സംസ്ഥാനത്ത് 72 സ്കൂളുകളുമാണ് വിദ്യാര്‍ത്ഥികൾ പരീക്ഷ എഴുതിയത്. ഐസിഎസ്ഇയിൽ സംസ്ഥാനത്ത് പരീക്ഷയെഴുതിയ മുഴുവൻ പെൺകുട്ടികളും ജയിച്ചു. എന്നാൽ ആൺകുട്ടികളിൽ 99.97% ആണ് വിജയം. ഐഎസ്സി വിഭാഗത്തിലും പരീക്ഷയെഴുതിയ മുഴുവൻ പെൺകുട്ടികളും സംസ്ഥാനത്ത് ജയിച്ചു


