നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച പോളിംഗ്. വോട്ടെടുപ്പ് പൂര്‍ത്തിയാകാന്‍ രണ്ട് മണിക്കൂര്‍ ശേഷിക്കേ 70.02 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് കണ്ണൂരും ഏറ്റവും കുറവ് തിരുവനന്തപുരത്തുമാണ് രേഖപ്പെടുത്തിയത്.
രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിംഗ് വൈകിട്ട് ഏഴ് മണിക്കാണ് അവസാനിക്കുക. ഒറ്റപ്പെട്ട സംഘര്‍ഷങ്ങള്‍ ഒഴിച്ചാല്‍ സംസ്ഥാനത്ത് മികച്ച രീതിയിലാണ് പോളിംഗ് പുരോഗമിക്കുന്നത്. ശക്തമായ പോരാട്ടം നടക്കുന്ന കഴക്കൂട്ടത്ത് സിപിഐഎം- ബിജെപി സംഘര്‍ഷമുണ്ടായതാണ് എടുത്തു പറയേണ്ടത്. സിപിഐഎം, ബിജെപി ശക്തികേന്ദ്രമായ കാട്ടായിക്കോണത്താണ് സംഘര്‍ഷമുണ്ടായത്.
ചിലയിടങ്ങളില്‍ കള്ളവോട്ട് പരാതി ഉയര്‍ന്നു. ആറന്മുളയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജിനെതിരെ കയ്യേറ്റ ശ്രമമുണ്ടായി. ചിലയിടങ്ങളില്‍ മഴ പെയ്തത് പോളിംഗിനെ ബാധിച്ചു.


