കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കോടതി ഉത്തരവ് വഴി പങ്കെടുക്കാനെത്തിയവരുടെ ഫലം തടഞ്ഞു. 94 മത്സരഫലങ്ങളാണ് കലോത്സവ സംഘാടകര്‍ തടഞ്ഞത്. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് ഈ തീരുമാനമെന്ന് സംഘാടകര്‍ പറയുന്നു. ഇവരുടെ ഫലം പ്രഖ്യാപിച്ചാലും അത് ജില്ലകളുടെയോ സ്കൂളിന്റെയോ പോയന്റില്‍ ഉള്‍പ്പെടില്ലെന്ന് സംഘാടകര്‍ പറയുന്നു.
ഇക്കാര്യത്തില്‍ എജിയുടെ നിയമോപദേശം ഉണ്ടെന്ന് വ്യക്തമാക്കിയ സംഘാടകര്‍, ഗ്രേസ് മര്ക്കിനും കോടതി ഇടപെടല്‍ വേണമെന്ന് പറയുന്നു. അതേസമയം വിദ്യാഭ്യാസ വകുപ്പ് വഴി വന്ന അപ്പീലുകള്‍ക്ക് ഈ തടസമില്ല. നിലവില്‍ 737 പോയിന്റുമായി കോഴിക്കോടാണ് മുന്നില്‍. 736 പോയിന്റുമായി കണ്ണൂര്‍ രണ്ടാം സ്ഥാനത്താണ്.


