കൊല്ലം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് യുഡിഎഫിന് ഉജ്ജ്വല മുന്നേറ്റം. 450000ത്തിനു മേല്‍ വോട്ടിലാണ് പ്രേമചന്ദ്രന് മുന്നേറുന്നത്. നടന് മുകേഷാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി.
വോട്ടെണ്ണലിന്റെ തുടക്കത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് മുന്നേറിയത്. എന്നാല്‍ അരമണിക്കൂര്‍ പിന്നിട്ടതോടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിന്നിലായി. പ്രേമചന്ദ്രന്റെ ലീഡ് 1000 കടന്നു. പിന്നീട് പ്രേമചന്ദ്രന് ലീഡ് കുത്തനെ ഉയര്‍ത്തി. വോട്ടെടുപ്പ് മുക്കാല്‍ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ലീഡ് അയ്യായിരം പിന്നിട്ടു. ഒരു മണിക്കൂര്‍ കഴിഞ്ഞതോടെ ലീഡ് പതിനായിരമായി. ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് പ്രേമചന്ദ്രന് ജയിക്കുമെന്നാണ് മുന്നണി നേതാക്കളുടെ പ്രതീക്ഷ.