സംസ്ഥാനത്ത് സ്കൂളുകള്‍ വീണ്ടും തുറക്കുന്നു. ഒന്നു മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ ഈ മാസം 14ന് തുറക്കും. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നാണ് ജനുവരി 21ന് സ്കൂളുകള്‍ അടച്ചത്.
കോളജുകളില്‍ ക്ലാസുകള്‍ ഏഴിന് ആരംഭിക്കും. ഞായറാഴ്ചകളിലെ നിയന്ത്രണം തുടരും. ഞായറാഴ്ചകളില്‍ ആരാധനാലയങ്ങളില്‍ 20 പേര്‍ക്ക് പ്രവേശനം അനുവദിക്കും. ഇത്തവണ ആറ്റുകാല്‍ പൊങ്കാല നടത്തേണ്ടെന്നും കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി.