ന്യൂഡല്‍ഹി: സ്ഥാനമേറ്റെടുത്ത് നാല് മാസത്തിനുള്ളില്‍ ഉത്തരാഖഢ് മുഖ്യമന്ത്രി തിരാത് സിംഗ് റാവത്ത് രാജിവച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി ഡല്‍ഹിയില്‍ ബി ജെ പി കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തുകയായിരുന്ന റാവത്ത്, പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തിൻ്റെ ആവശ്യപ്രകാരമാണ് രാജി വെക്കാൻ തീരുമാനിച്ചത്.
പാര്‍ട്ടി അദ്ധ്യക്ഷന്‍ ജെ പി നഡ്ഡയുമായി കൂടികാഴ്ച നടത്തി സ്ഥിതിഗതികള്‍ വിശദീകരിച്ചത്തിന് ശേഷമാണ് ഉത്തരാഖഢ് ഗവര്‍ണര്‍ ബേബി റാണി മൗര്യയെ കണ്ടാണ് രാജി സമര്‍പ്പിച്ചത്. സംസ്ഥാനത്തെ ബി ജെ പി എം എല്‍ എമാര്‍ ഇന്ന് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കും.
തിരഥ് സിംഗിൻ്റെ ഭരണകാലം വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു. പാര്‍ട്ടിക്കുള്ളിലെ ചേരിപോര് കനത്തതോടെയാണ് മുൻപത്തെ മുഖ്യമന്തിയായിരുന്ന ത്രിവേന്ദ്ര സിംഗ് റാവത്ത് രാജിവച്ചത്. എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ പടലപിണക്കങ്ങളില്‍ അയവു വരുത്താന്‍ തിരാത് സിംഗിനും കാര്യമായി കഴിഞ്ഞില്ല. മാത്രമല്ല ത്രിവേന്ദ്ര സിംഗ് നടപ്പിലാക്കിയ പല പദ്ധതികളും അനാവശ്യമായിരുന്നുവെന്ന തരത്തിലുള്ള പ്രസ്താവനകളിലൂടെ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിൻ്റെ വിരോധവും തിരഥ് സിംഗ് സംബന്ധിച്ചു.


