ആദ്യഘട്ട ഫല സൂചന പുറത്തു വരുമ്പോള്‍ എല്‍ഡിഎഫിന് മൂന്‍തൂക്കം. തുടക്കത്തില്‍ എല്‍ഡിഎഫിന് പലയിടത്തും അപ്രതീക്ഷിത ലീഡുണ്ട്. തിരുവനന്തപുരത്ത് എല്‍ഡിഎഫ് ഏഴിടത്ത് മുന്നിലാണ്. യുഡിഎഫ് മൂന്നിടത്തും ജില്ലയില്‍ മുന്നിലാണ്. 77 ഇടത്ത് എല്‍ഡിഎഫ്. 60 ഇടത്ത് യുഡിഎഫിനും ലീഡ്. ബിജെപി നേമത്ത് മാത്രം.
ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മുന്നില്‍. ആറന്മുളയില് വീണ ജോര്‍ജിന് ലീഡ്. ആദ്യബൂത്തില് കുമ്മനം 155 വോട്ട് ലീഡ് നേടി. വട്ടിയൂര്‍ക്കാവില്‍ ആദ്യബൂത്തില് വി.കെ. പ്രശാന്തിന് 302 ലീഡ്. ഇടുക്കിയില്‍ മൂന്നിടത്ത് യുഡിഎഫ്. പീരുമേട്, ദേവികുളം, തൊടുപുഴ മണ്ഡലങ്ങളില്‍ ലീഡ്. അമ്പലപ്പുഴയില്‍ എല്‍ഡിഎഫ് മുന്നില്‍, തൃശൂരില്‍ പത്മജ മുന്നില്‍.

കുന്നത്തുനാട്ടില്‍ യുഡിഎഫ് ലീഡ്, ചേര്‍ത്തലയിലും മണലൂരിലും എല്‍ഡിഎഫ്. പത്തനംതിട്ടയില്‍ യുഡിഎഫ് ലീഡ്. കോന്നി, റാന്നി, അടൂര്‍ മണ്ഡലങ്ങളില്‍ യുഡിഎഫ് മുന്നില്‍. ബത്തേരിയില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു.


