പ്രക്ഷോഭത്തിന് അയവ് വരുത്താനുള്ള കേന്ദ്ര നീക്കത്തിന് തിരിച്ചടി. ചര്‍ച്ചയ്ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ക്ഷണം കര്‍ഷകര്‍ നിരസിച്ചു. മുഴുവന്‍ കര്ഷകസംഘടനകളേയും ക്ഷണിക്കണമെന്ന് ആവശ്യം. രാജ്യത്തുള്ളത് 500ല്‍അധികം സംഘടനകളാണ്. എന്നാല്‍ 32 എണ്ണത്തിന് മാത്രമാണ് കേന്ദ്രം വിളിച്ച ചര്‍ച്ചക്ക് ക്ഷണം ഉള്ളത്. കേന്ദ്രം ചര്‍ച്ച നിശ്ചയിച്ചിരുന്നത് ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിക്കായിരുന്നു.
സിംഗു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തികള്‍ അടച്ചതോടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം അടിയന്തര യോഗം വിളിക്കുകയും കൃഷി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. അതേസമയം രണ്ട് ദിവസത്തിനകം തീരുമാനം ഉണ്ടായില്ലെങ്കില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പ്രക്ഷോഭം വ്യാപിപ്പിക്കനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്നും പിന്മാറില്ലെന്നാണ് കര്‍ഷകരുടെ നിലപാട്.


