സ്വര്‍ണക്കടത്ത് കേസില്‍ പ്രമുഖന്റെ ബന്ധുവിനെ ചോദ്യം ചെയ്യുമ്പേള്‍ ഇടതുമുന്നണിക്ക് മുട്ടിടിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് പദ്ധതി ക്രമക്കേടില്‍ സംസ്ഥാന സര്‍ക്കാര്‍ സിബിഐയെ എതിര്‍ക്കുന്നത് അഴിമതി മൂടിവയ്ക്കാനന്നും ചെന്നിത്തല ആരോപിച്ചു. അഭിഭാഷകന് നല്കുന്ന ഫീസ് കൊണ്ട് വീട് വച്ച് നല്‍കാമായിരുന്നെന്നും അദ്ദേഹം പരിഹസിച്ചു.
സ്വര്‍ണക്കടത്തിലെ കിങ്പിന്‍ കൊടുവള്ളി നഗരസഭയിലെ ഇടത് കൗണ്‍സിലര്‍ കാരാട്ട് ഫൈസലെന്ന് കസ്റ്റംസ്. വീട്ടില്‍ നടത്തിയ പരിശോധനയ്ക്ക് പിന്നാലെ ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. നയതന്ത്രചാനല്‍ വഴി ആദ്യം കടത്തിയ 80 കിലോ സ്വര്‍ണം വില്ക്കാന് സഹായിച്ചത് ഫൈസലാണെന്നാണ് നിഗമനം. ഫൈസലിന്റെ പേര് വെളിപ്പെടുത്തിയത് കെ.ടി.റമീസെന്നും സൂചന.
കൊടുവള്ളിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഫൈസലിനെ ഉച്ചയ്ക്ക് കൊച്ചിയില്‍ എത്തിക്കും. ഫോണില്‍ നിന്ന് ശബ്ദസന്ദേശങ്ങളും കണ്ടെത്തിയ ഇവ വിശദമായി പരിശോധിക്കും. കാരാട്ട് റസാഖ് എംഎല്‍എയുടെ ബന്ധുവാണ് പിടിയിലായ ഫൈസല്‍. ഫൈസലിനെ കസ്റ്റംസ് കൊച്ചിയിലേക്ക് കൊണ്ടുപോയി.


