സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളിലെ ഇരട്ട വോട്ടുകളുടെ വിവരങ്ങള്‍ പുറത്തുവിട്ട യുഡിഎഫിന്റെ ഓപ്പറേഷന് ട്വിന്‍സ് വെബ്സൈറ്റില്‍ അപാകത. കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലെ നാല് ലക്ഷത്തി മൂപ്പത്തിനാലായിരം (4,34,000) ഇരട്ട വോട്ടര്‍മാരുടെ പട്ടികയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടത്. www.operationtwins.com എന്ന വെബ്സൈറ്റിലൂടെയാണ് പട്ടിക പുറത്തുവിട്ടത്. ഈ പട്ടികയിലെ അപാകകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
ഇരട്ട വോട്ടുകള്‍ എന്ന പേരില്‍ യുഡിഎഫ് പുറത്തുവിട്ട ലിസ്റ്റില്‍ ഇരട്ടകളുടെ പേരുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇരട്ടക്കുട്ടികളുടെ വോട്ട് ഇരട്ട വോട്ടെന്ന പേരില്‍ ലിസ്റ്റില്‍ പ്രസിദ്ധീകരിച്ചതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നു.
കാഞ്ഞങ്ങാട്ട് മണ്ഡലത്തിലെ അമീര്‍ എംഎ, ആരിഫ് എംഎ എന്ന പേരുകളാണ് ഇരട്ടവോട്ടെന്ന പേരില്‍ ലിസ്റ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇവര്‍ ഇരട്ട സഹോദരങ്ങളാണ്. മുസ്ലിം ലീഗ് അനുഭാവികളുമാണിവര്. ഇതിനു പുറമെ ഓപ്പറേഷന് വെബ്സൈറ്റിന്റെ മറ്റ് അപാകതകളും ചര്‍ച്ചയാവുന്നുണ്ട്.
ഒരോ നിയോജകമണ്ഡലങ്ങളിലുമുള്ള വിവിധ ബൂത്തുകളില്‍ ചേര്‍ത്ത ഇരട്ടവോട്ടര്‍മാരുടെ വിവരങ്ങളും അതേ വോട്ടര്‍മാരുടെ ഫോട്ടോ ഉപയോഗിച്ച് സമീപ നിയോജക മണ്ഡലങ്ങളിലെ ബൂത്തുകളില്‍ വ്യത്യസ്ത പേരുകളിലും വിലാസങ്ങളിലും, വോട്ടര്‍ ഐഡിയിലും ചേര്‍ത്ത വോട്ട് വിവരങ്ങളാണ് വെബ്സൈറ്റിലൂടെ പുറത്തിവിട്ടത്.
നിയോജക മണ്ഡലത്തിന്റെ നമ്പര്‍, ബൂത്ത് നമ്പര്‍, സ്ഥാനാര്‍ത്ഥിയുടെ പേര്, ആ ബൂത്തിലെ വോട്ടറുടെ പേര്, വോട്ടര്‍ ഐഡി നമ്പര്‍, അതേ വ്യക്തിക്ക് മറ്റ് ബൂത്തുകളിലുള്ള വോട്ടിന്റെ ഐഡി നമ്പര്‍, അവിടുത്തെ പേര്, വിലാസം, അതേ വ്യക്തിക്ക് തന്നെ തൊട്ടടുത്ത നിയോജക മണ്ഡലങ്ങളിലുള്ള വോട്ടിന്റെ ഐ ഡി നമ്പര്‍, വിലാസം എന്നിവയുടെ പട്ടികയാണ് വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടുള്ളത്.
https://www.facebook.com/amirpallikal/posts/4041409675909819


