ഡല്‍ഹി: സിഖ് വിരുദ്ധ കലാപത്തില്‍ ശിക്ഷിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാര്‍ ഡല്‍ഹിയിലെ കര്‍കര്‍ദൂമ കോടതിയില്‍ കീഴടങ്ങി. നേരത്തെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് കീഴടങ്ങാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. സുപ്രീംകോടതിയിലെ അപ്പീല്‍ പരിഗണിക്കാന്‍ വൈകുമെന്നതിനാലാണ് ഇപ്പോഴത്തെ കീഴടങ്ങല്‍. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട സജ്ജന്‍ കുമാറിനെ മണ്ഡൊലി ജയിലിലേക്ക് മാറ്റി.
ഡിസംബര്‍ 17നാണ് മുന്‍ കോണ്‍ഗ്രസ് എം.പി കൂടിയായ സജ്ജന്‍ കുമാറിനെ ഡല്‍ഹി ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 1984ല്‍ ഇന്ദിരാഗാന്ധിയുടെ വധത്തിന് ശേഷം ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലുമുണ്ടായ സിഖ് വിരുദ്ധ കലാപത്തിലെ കൂട്ടക്കൊല കേസിലായിരുന്നു വിധി. വിധിയെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം സജ്ജന്‍ കുമാര്‍ രാജിവെച്ചിരുന്നു.

