ഡല്‍ഹി- ഹരിയാന അതിര്‍ത്തിയിലെ കര്‍ഷക സമര വേദിക്ക് സമീപം ട്രക്ക് പാഞ്ഞു കയറി മൂന്ന് സ്ത്രീകള്‍ കൊല്ലപ്പെട്ടു. ഓട്ടോറിക്ഷയ്ക്കായി റോഡിന് നടുവിലെ ഡിവൈഡറില്‍ കാത്തിരുന്ന സ്ത്രീകളെയാണ് നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ച് തെറിപ്പിച്ചത്.
അപകട ശേഷം ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. രണ്ട് സ്ത്രീകള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒരാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. പഞ്ചാബിലെ മന്‍സ ജില്ലയില്‍ നിന്നുള്ളവരാണ് മരിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
കേന്ദ്ര നയങ്ങള്‍ക്കെതിരെ 11 മാസത്തോളമായി കര്‍ഷകര്‍ സമരം നടത്തുന്ന തിക്രി അതിര്‍ത്തിക്ക് സമീപമാണ് അപകടമുണ്ടായത്.