കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്ത നാല് ശതമാനം വര്‍ധിപ്പിച്ചു. ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. സൗജന്യ ഭക്ഷ്യധാന്യ പദ്ധതി മൂന്ന് മാസത്തേക്ക് കൂടി ദീര്ഘിപ്പിയ്ക്കാനും കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ ധാരണയായ്.
വിവിധ സംസ്ഥാനങ്ങള്‍ നിര്‍ദ്ധേശിച്ച സാഹചര്യത്തിലാണ് സൗജന്യ ഭക്ഷ്യധാന്യ വിതരണ പദ്ധതി ദീര്ഘിപ്പിയ്ക്കുന്നത്. പ്രധാനമന്ത്രി കല്യാണ്‍ യോജന അടുത്ത 3 മാസം കൂടി തുടരുമെന്ന് മന്ത്രിസഭാ യോഗ തിരുമാനങ്ങള്‍ വിശദികരിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ അറിയിച്ചു.
നാല് ശതമാനം വര്‍ധനവോടുകൂടെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 38 ശതമാനം ആകും. പണപ്പെരുപ്പം കണക്കിലെടുത്താണ് ക്ഷാമബത്ത കൂട്ടാനുള്ള തീരുമാനം. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഇത് ബാധകമാണ്.
50 ലക്ഷത്തോളം ജീവനക്കാര്‍ക്കും 65 ലക്ഷത്തോളം പെന്‍ഷന്‍ക്കാര്‍ക്കും പുതിയ തീരുമാനത്തിന്റെ ഗുണം ലഭിക്കും. നിലവില്‍ കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 34 ശതമാനമായിരുന്നു ക്ഷാമബത്ത. ഇതാണ് നാല് ശതമാനം വര്‍ധിപ്പിച്ചത്.


