സര്‍ക്കാര്‍ ജീവനക്കാരുടെ പെന്ഷന് പ്രായം 57 ആക്കാന്‍ ശമ്പള പരിഷ്കരണ കമ്മിഷന് ശുപാര്‍ശ. ആഴ്ചയില്‍ അഞ്ചു ദിവസം മാത്രം ജോലി, വര്‍ക് ഫ്രം ഹോമും ആലോചിക്കാം. സമയം രാവിലെ 9.30 മുതല്‍ മുതല്‍ 5.30 വരെയാക്കണം. അവധി ദിവസങ്ങള്‍ 12 ആക്കണം.
എയ്ഡഡ് സ്കൂള്‍ നിയമനങ്ങളിലെ പരാതികള്‍ പരിഹരിക്കാന്‍ ഓംബുഡ്മാനെ നിയമിക്കണം. സര്‍വീസിലിരിക്കെ മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് പൂര്‍ണ പെന്ഷന് നല്‍കും. ശുപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറി. ശുപാര്‍ശക്കെതിരെ പ്രതിപക്ഷം രംഗത്തു വന്നു.


