പാട്യാല: നായെ ഓടിക്കൊണ്ടിരുന്ന സ്കൂട്ടിയില്‍ കെട്ടിയിട്ട് വലിച്ചിഴച്ചു. രണ്ട് സ്ത്രീകള്‍ ആണ് നായെ കയറുകൊണ്ട് കെട്ടിവലിച്ചു. പഞ്ചാബിലെ പാട്യാലയിലാണ് സംഭവം നടന്നത്. സി.സി.ടി.വിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞതോടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്. പാട്യാല ന്യൂ സെഞ്ചുറി എന്ക്ലേവിലൂടെയാണ് രണ്ട് സ്ത്രീകൾ സ്കൂട്ടറില്‍ നായയെ കെട്ടിയിട്ട് വലിച്ചിഴച്ചത്. നായക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
സംഭവം കണ്ട പ്രദേശത്തെ കുട്ടികള്‍ വാഹനം തടയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതോടെ സ്ത്രീകള്‍ പരിക്കേറ്റ നായെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. മൃഗങ്ങളോടുത്ത ക്രൂരത തടയല്‍ നിയമപ്രകാരം സംഭവത്തില്‍ കേസ് എടുത്തതായി സെഞ്ചുറി എന്‍ക്ലേവ് പൊലീസ് സ്റ്റേഷന് എസ്.എച്ച്.ഒ ഗുര്‍മീത് സിങ് പറഞ്ഞു. സ്ത്രീകള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.