ന്യൂഡെല്‍ഹി: പൈലറ്റ് അഭിനന്ദനെ നാളെ വിട്ടയയ്ക്കുമെന്ന് പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് അറിയിച്ചതായി വാര്‍ത്താ എജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. പൈലറ്റ് അഭിനന്ദനെ പാക്കിസ്ഥാന് നാളെ വിട്ടയയ്ക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ- പാക്കിസ്ഥാന് സംഘര്‍ഷത്തിന്റെ വിവരങ്ങള്‍ ജര്‍മനി, ഡൊമിനിക്കന്‍ റിപ്പബ്ലിക്, നൈജീരിയ, ദക്ഷിണാഫ്രിക്ക, ബെല്‍ജിയം രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളെ വിദേശകാര്യ മന്ത്രാലയം ധരിപ്പിച്ചു.

അതേസമയം പാക്കിസ്ഥാനില്‍ പിടിയിലായ ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന് വര്‍ധമാനെ ഉടന്‍ വിട്ടുകിട്ടണമെന്ന് ഇന്ത്യ. ഇതിനായി ധാരണകള്‍ക്കൊന്നും ഇല്ലെന്നും ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പൈലറ്റിനെ മോചിപ്പിക്കുന്ന കാര്യത്തില്‍ പല തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ പാക്കിസ്ഥാനുമായി യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടിനാണു മുന്‍തൂക്കം. വൈകിട്ട് അഞ്ചിന് മൂന്ന് സേനകളുടെയും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യ അന്തിമ നിലപാട് അറിയിക്കും.

