ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച 1800റോളം വരുന്ന സമ്മാനങ്ങള്‍ ദേശീയ ആര്‍ട്ട് ഗാലറിയില്‍ ലേലത്തിന് വെച്ചു. ഇതിലൂടെ സമാഹരിക്കുന്ന തുക നമാമി ഗംഗ പദ്ധതിക്ക് വിനിയോഗിക്കാന്‍ തീരുമാനിച്ചതായി സംഘാടകര്‍ അറിയിച്ചു.
തലപ്പാവുകള്‍, പുതപ്പുകള്‍, പൊന്നാടകള്‍, തുണിത്തരങ്ങള്‍, ചരിത്രകാരന്മാരുടേയും രാഷ്ട്രീയക്കാരുടേയും ചിത്രങ്ങളടക്കം ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സാംസ്കാരിക ഘടനവിളിച്ചോതുന്ന നിരവധി വസ്തുക്കള്‍ ലേലത്തെ വ്യത്യസ്തമാക്കി. കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയലും ലേലത്തില്‍ പങ്കാളിയായി. ലേലം അടുത്ത തിങ്കളാഴ്ച വരെ തുടരുമെന്ന് സംഘാടകര്‍ പറഞ്ഞു. ശേഷിക്കുന്നവയുടെ ലേലം ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ ഓണ്‍ലൈനിലൂടെ സംഘടിപ്പിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

