പൂനെ: മഹാരാഷ്ട്രയിലെ പ്രധാന മാര്‍ക്കറ്റുകളില്‍ ഒരു കിലോ സവാളയുടെ വില 50 പൈസയിലേക്ക് താഴ്ന്നു. പൂനയിലെ മൊത്ത വ്യാപാര കേന്ദ്രങ്ങളിലാണ് കര്‍ഷകര്‍, കഴിഞ്ഞ വാരത്തില്‍ കിട്ടിയ വിലയ്ക്ക് സവാളയുടെ സ്റ്റോക്ക് വിറ്റൊഴിഞ്ഞത്. നേരത്തെ, നാസിക്കിലെ കര്‍ഷകരും നിസാര വിലക്ക് ഉത്പന്നം വിറ്റിരുന്നു. ഒരു ഏക്കറില്‍ സവാള കൃഷി ചെയ്യുന്നതിന് 70,000 രൂപ ചെലവുണ്ട്. 20 ടണ്ണോളം വിളവ് ലഭിക്കും.

എന്നാല്‍ ഇപ്പോള്‍ ഇതിനു പരമാവധി കിട്ടുന്നത് 20,000 രൂപയാണ്. കര്‍ഷകര്‍ ചരക്ക് മാര്‍ക്കറ്റില്‍ കൊണ്ട് വരാതെ കിട്ടിയ വിലയ്ക്ക് വില്‍ക്കുകയാണ്. കാരണം മാര്‍ക്കറ്റില്‍ എത്തിക്കുന്നതിന് 10,000 രൂപ അധിക ചെലവ് വരും. ഉല്പാദന കേന്ദ്രങ്ങളില്‍ നിസാര വിലയാണെങ്കിലും കേരളത്തില്‍ എത്തുമ്ബോള്‍ കഥ മാറും. ഇവിടെ ഇപ്പോഴും ഒരു കിലോ സവാളക്ക് 15 മുതല്‍ 20 രൂപ വരെ വില ഈടാക്കുന്നുണ്ട്. കര്ഷകന് ആത്മഹത്യ ചെയ്യമ്ബോഴും വില ഇടിവിന്റെ ഒരു മെച്ചവും ഉപഭോക്താവിന് ലഭിക്കുന്നില്ല


