സമുദ്ര സേതു ദൗത്യത്തിന്റെ ഭാഗമായി ഐ എൻ എസ് ജലാശ്വാ ഇറാനിലെ ബന്ദർ അബ്ബാസിൽ 2020 ജൂൺ 24 ന് വൈകിട്ട് എത്തിച്ചേർന്നു. ജൂൺ 25 ന് ഹാർബറിൽ പ്രവേശിച്ച കപ്പലിലേക്ക് ക്രമ പ്രകാരമുള്ള മെഡിക്കൽ, ബാഗേജ് പരിശോധനകൾക്ക് ശേഷം 687 ഇന്ത്യൻ യാത്രികരെ പ്രവേശിപ്പിച്ചു.
അണുനശീകരണം, യാത്രികർക്ക് താമസിക്കാനുള്ള സ്ഥല ക്രമീകരണം, മാസ്ക് ഉൾപ്പടെയുള്ള സാധനങ്ങൾ അടങ്ങിയ വെൽക്കം കിറ്റുകൾ എന്നിവ നേരത്തെ
തയ്യാറാക്കിയിരുന്നു.
ഇന്ത്യൻ നാവിക സേനാ തദ്ദേശീയമായി വികസിപ്പിച്ച രണ്ട് എയർ ഇവാക്കുവേഷൻ പോടുകളും ഇറാൻ ഭരണകൂടത്തിന് കപ്പൽ കൈമാറി. യാത്രക്കാരുടെ പ്രവേശനം പൂർത്തിയാക്കി ജൂൺ 25 ന് വൈകിട്ടോടെ കപ്പൽ ബന്ദർ അബ്ബാസിൽ നിന്നും യാത്ര തിരിച്ചു.

