ന്യൂഡല്‍ഹി: റഫാല്‍ കരാര്‍ അട്ടിമറിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വീരമൃത്യു വരിച്ച സൈനികര്‍ക്കുള്ള ആദരവായി നിര്‍മിച്ച ദേശീയ യുദ്ധ സ്മാരകം രാജ്യത്തിന് സമര്‍പ്പിച്ച് സംസാരിക്കവെയാണ് കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രി കടന്നാക്രമണം നടത്തിയത്. ദേശീയ യുദ്ധ സ്മാരകം നിര്‍മിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് പറഞ്ഞ മോദി, 2014ലാണ് തന്റെ സര്‍ക്കാര്‍ സ്മാരകത്തിന് തുടക്കമിട്ടതെന്നും ചൂണ്ടിക്കാട്ടി.

‘ബോഫേഴ്സ് മുതല്‍ ഹെലികോപ്ടര്‍ ഇടപാട് വരെയുള്ള എല്ലാ അന്വേഷണങ്ങളും വിരല്‍ചൂണ്ടിയത് ഒരു കുടുംബത്തിന് നേരെയാണ്. ഇന്ന് അവര്‍ തന്നെ രാജ്യത്ത് റഫാല്‍ വിമാനം എത്താതിരിക്കുന്നതിന് ആവുംവിധം പരിശ്രമിക്കുന്നു’- പ്രധാനമന്ത്രി പറഞ്ഞു. പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികര്‍ക്ക് പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു.
ഇന്ത്യാ ഗേറ്റിനു സമീപം 40 ഏക്കറിലാണ് ദേശീയ യുദ്ധ സ്മാരകം സ്ഥാപിച്ചിരിക്കുന്നത്. 1947, 1965, 1971 വര്‍ഷങ്ങളിലെ പാകിസ്താന് യുദ്ധത്തിലും 1962ലെ ചൈന യുദ്ധത്തിലും 1999ലെ കാര്‍ഗില്‍ യുദ്ധത്തിലും വീരമൃത്യു വരിച്ച 25,942 സൈനികരുടെ പേരുകള്‍ സ്മാരകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. യുഎന്‍ സമാധാന ദൗത്യത്തിന്റെ ഭാഗമായി ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രവര്‍ത്തിക്കുമ്ബോള്‍ ജീവത്യാഗം ചെയ്ത സൈനികരെ പ്രത്യേകം ഓര്‍ക്കും. അമര്‍ ചക്ര, വീര്‍ത ചക്ര, ത്യാഗ ചക്ര, രക്ഷക് ചക്ര എന്നിങ്ങനെ നാലു വൃത്തങ്ങളിലായാണ് ദേശീയ യുദ്ധസ്മാരകം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.


