ഭുവനേശ്വർ: റിപ്പബ്ലിക് ദിനത്തിൽ ഒഡീഷയിലെ കോരാപുട്ട് ജില്ലാ ഭരണകൂടം മാംസാഹാര വിൽപ്പന നിരോധിച്ചു. റിപ്പബ്ലിക് ദിനത്തോടുള്ള ‘ആദരസൂചകമായി’ സസ്യാഹാരം കഴിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ട് ശനിയാഴ്ച ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി.
നഗര, ഗ്രാമപ്രദേശങ്ങളിൽ മാംസം, ചിക്കൻ, മത്സ്യം, മുട്ട എന്നിവയുടെ വിൽപ്പന നിരോധിച്ചുകൊണ്ട് എല്ലാ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർമാർക്കും, തഹസിൽദാർമാർക്കും, എക്സിക്യൂട്ടീവ് ഓഫീസർമാർക്കും നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ ഈ നടപടി ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച് പ്രദേശവാസികൾ പ്രതിഷേധിച്ചു.


