ഭുവനേശ്വര്‍: ഭുവനേശ്വര്‍ വിമാനത്താവളത്തില്‍ എത്തിയ രാഹുല്‍ ഗാന്ധിയുടെ പ്രതികരണങ്ങളെടുക്കാനും ദൃശ്യങ്ങളും ചിത്രങ്ങളും പകര്‍ത്താനും ഏതാനും മാധ്യമപ്രവര്‍ത്തകര്‍ എത്തിയിരുന്നു.
ഈ സമയത്താണ് രാഹുലിന്റെ സമീപത്തായി ചവിട്ടുപടിയുടെ മുകളില്‍ നില്‍ക്കുകയായിരുന്ന ഒരു ഫോട്ടോഗ്രാഫര്‍ അടിതെറ്റി താഴേയ്ക്ക് വീണത്. പുറമടിച്ച് വീണ ഫോട്ടോഗ്രാഫര്‍ ചവിട്ടുപടിയിലൂടെ തലകുത്തി താഴേയ്ക്ക് മറിഞ്ഞു. ഈ സമയം സുരക്ഷാ ഉദ്യോഗസ്ഥരുടെ നടുവില്‍ നില്‍ക്കുകയായിരുന്ന രാഹുല്‍ ഓടിയെത്തി ഫോട്ടോഗ്രാഫറെ താങ്ങിയെടുത്തു. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.
#WATCH Congress President Rahul Gandhi checks on a photographer who tripped and fell at Bhubaneswar Airport, Odisha. pic.twitter.com/EusYlzlRDn
— ANI (@ANI) January 25, 2019

