ലണ്ടന്‍: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ കൃത്രിമത്വം ഗൗരി ലങ്കേഷിന് അറിയാമായിരുന്നതാണ് അവരുടെ കൊലപാതകത്തിന് ഇടയാക്കിയതെന്ന് അമേരിക്കന്‍ സൈബര്‍ സുരക്ഷാവിദഗ്ദ്ധന്റെ വെളിപ്പെടുത്തല്‍. ഇന്ത്യയിലെ തിരഞ്ഞെടുപ്പുകള്‍ക്ക് ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമത്വം നടത്താമെന്ന ഇയാള്‍ വെളിപ്പെടുത്തിയിരുന്നു. ഇതറിയാമായിരുന്ന മുന്‍ കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടു. ഇതിന് പിന്നാലെയാണ് ഗൗരി ലങ്കേഷിന്റെ വധത്തിന് പിന്നിലും ഇ.വി.എം ഹാക്കിംഗിന് ബന്ധമുണ്ടെന്ന് ഹാക്കര്‍ പറഞ്ഞത്. 2014ലെ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമത്വം കാണിച്ചതിനെക്കുറിച്ച് ഗൗരി ലങ്കേഷിനോട് പറഞ്ഞിരുന്നു.
ഹാക്കിംഗിന്റെ മുഴുവന്‍ വിവരങ്ങളും അവരുമായി പങ്കുവച്ചു. ഇത് വാര്‍ത്തയായി പ്രസിദ്ധീകരിക്കാമെന്ന് അവര്‍ സമ്മതിക്കുകയുംചെയ്തു. ഇതിന് പിന്നാലെ അവര്‍ കൊല്ലപെടുകയായിരുന്നു സൈബര്‍ വിദഗ്ദ്ധന് ആരോപിച്ചു. ഇ.വി.എം മെഷീനില്‍ ഉപയോഗിക്കുന്ന കേബിളുകള്‍ നിര്‍മ്മിക്കുന്ന കമ്ബനിയെക്കുറിച്ച് ഗൗരി ലങ്കേശ് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിരുന്നതായും ഹാക്കര്‍ പറഞ്ഞു. ഇക്കാര്യം അറിയാമായിരുന്ന ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ടെയെ സ്വന്തം പാര്ട്ടിക്കാര് തന്നെ കൊലപ്പെടുത്തിയെന്നും ഹാക്കര്‍ ആരോപിക്കുന്നു. ഇതിനെല്ലാം തന്റെ കൈയില്‍ തെളിവുണ്ടെന്നും ലണ്ടനില്‍ നടന്ന ഇ.വി.എം ഹാക്കത്തോണ്‍ പരിപാടിയില്‍ ഇയാള്‍ വ്യക്തമാക്കി.

