ന്യൂഡല്‍ഹി: പതിനായിരക്കണക്കിന് സര്‍ക്കാര്‍ ജോലിക്കാണ് 10% സാമ്പത്തിക സംവരണം വഴി സാധ്യതതെളിയുന്നത്. അര്‍ധസൈനിക വിഭാഗങ്ങളിലും റെയില്‍വേയിലും. പ്രത്യക്ഷ, പരോക്ഷ നികുതി വകുപ്പുകളിലും ഒട്ടേറെ ഒഴിവുകളുണ്ട്. ഇതേസമയം, കഴിഞ്ഞ 4 വര്‍ഷത്തിനിടെ 75,000 സര്‍ക്കാര്‍ ജോലികള്‍ ഇല്ലാതായെന്ന് ഔദ്യോഗിക കണക്കുകള്‍ വെളിപ്പെടുത്തുന്നു.
അര്‍ധസൈനിക വിഭാഗങ്ങള്‍ക്ക് ഒരു ലക്ഷത്തിലേറെ ഭടന്മാരെയാണു വേണ്ടത്. റെയില്‍വേയും ഒരു ലക്ഷത്തിലേറെ പേരെ നിയമിക്കാന്‍ തയാറെടുക്കുന്നു. പ്രത്യക്ഷ, പരോക്ഷ നികുതി വകുപ്പുകളില്‍ എഴുപതിനായിരത്തോളം ഒഴിവുകളുണ്ട്.
കരാര്‍ അടിസ്ഥാനത്തില്‍ ജോലിക്കാരെ നിയമിക്കുന്നതും വിരമിച്ചവര്‍ക്കു വീണ്ടും കരാര്‍ നല്കുന്നതുമാണു ജീവനക്കാരുടെ സംഖ്യ കുറയ്ക്കുന്നത്. 2017 ല്‍ റെയില്‍വേയില്‍ മാത്രം 23,000 പേരുടെ കുറവുണ്ടായി. ഇപ്പോള്‍ 13.08 ലക്ഷമാണു റെയില്‍വേ ജീവനക്കാര്‍. കഴിഞ്ഞ വര്‍ഷത്തെ പൊതു ബജറ്റില്‍ സര്‍ക്കാര്‍ നല്കിയ സ്ഥിതിവിവരക്കണക്കിലാണ് 4 വര്‍ഷത്തിനിടെ സര്‍ക്കാര്‍ ജോലികള്‍ ഗണ്യമായി കുറഞ്ഞെന്നു വെളിപ്പെടുന്നത്. എങ്കിലും കരാര്‍ തൊഴിലിനെ പൂര്‍ണമായി ആശ്രയിക്കാന്‍ പറ്റാത്ത മേഖലകളിലെ ഒഴിവുകള്‍ പ്രതീക്ഷ നല്കുന്നു. കഴിഞ്ഞ വര്‍ഷം പ്രതിരോധം ഒഴികെയുള്ള കേന്ദ്ര മന്ത്രാലയങ്ങളിലും വകുപ്പുകളിലുമായി 33.52 ലക്ഷം ജീവനക്കാരുണ്ടായിരുന്നു. 2014 മാര്‍ച്ച് ഒന്നുമായി താരതമ്യപ്പെടുത്തിയാല്‍ 75,000 കുറവ്.
201819 ല്‍ ജീവനക്കാരുടെ സംഖ്യ 2.50 ലക്ഷം ഉയരുമെന്ന വാഗ്ദാനമാണു സര്‍ക്കാരിന്റേത്.

